Wednesday, May 16, 2012 11 comments

നന്മ മരം


നനഞ്ഞ മണ്ണിലമര്‍ന്ന കുഞ്ഞു കാലടികള്‍
ഇലയനക്കങ്ങല്‍ക്കിടയിലെ പൂവിതളോരം വരെ നീണ്ടു പോകുന്നു

കുന്നിറങ്ങിയ ഒരു നിശബ്ധത
പാതിയുരുകിയോലിക്കുന്ന അര്‍ദ്ധ നഗ്നരായ തണല്‍ക്കൂട്ടങ്ങള്‍ ...
ഉടലിനെ പൊതിഞ്ഞു രാകി മിനുക്കിയ ഇരുമ്പുമണം
ഒരു ലോറിക്കരച്ചിലില്‍ മാഞ്ഞു പോകുന്ന മാമ്പൂ മണങ്ങള്‍.....

ഫ്ലാറ്റിലെ ബാല്‍ക്കണിയില്‍ ഇരുന്നു ഞാന്‍ പുളിയിലകളെ ഓര്‍മ്മിചെടുക്കുന്നു
കുഞ്ഞു മിഴികളില്‍ കാക്കപ്പൂവിന്റെ നീല സൌന്ദര്യം പ്രിന്റ്‌ ചെയ്തെടുക്കുന്നു ..
സൌകര്യപൂര്‍വ്വം ഇന്ന് ഭക്ഷണം ഊട്ടുപുരയെന്ന ഹോട്ടലില്‍ നിന്നാണ് ..
നിറയെ ബോന്സായ് വളര്‍ത്തിയ എന്റെ വീടിനു വയല്‍ എന്ന് പേരും ...
Tuesday, May 15, 2012 9 comments

ഉച്ച


 പകല്‍ 

ഉച്ച മയക്കങ്ങളിലേക്ക് ഊളിയിട്ട ഒരു വിശപ്പ്‌ ..
നിന്റെ കണ്ണുകളില്‍ പാതി വിരിച്ചിട്ട സ്വപ്നത്തിന്റെ അലസ ഗമനം ..


പടിയിറങ്ങി നടന്നു വരുന്ന വിയര്‍ത്ത കൊലുസിന്റെ താളം ...
മഞ്ഞ മന്ദാരത്തിന്റെ ഇതളില്‍ പെയ്തു തോരുന്ന വെയില്ചീളുകള്‍....
നിറയെ ഓര്‍മ്മ പൂക്കുന്ന ഒരു കാടായി നമ്മള്‍ ..


തുന്നാതെ പോയ എന്റെ ഓര്മക്കുപ്പായം 


ഇടവഴിപ്പൂക്കളുടെ നിറുകയില്‍ വിരലോടിച്ചു 
ഒരു മൌനം കടന്നു പോകുന്നു ..
തേങ്ങലിന്റെ നിറമുള്ള കനച്ച ഒരെണ്ണം ..
എന്റെ പുസ്തകത്തിലെ നീ അറിയാതെ പോയ മയില്‍ പീലി കിനാവ്‌ പോലെ 


നീ എന്നിലേക്ക്‌ 


ഉടല് കരിഞ്ഞു ഉച്ച മരം തന്ന അമ്മത്തണലിന്റെ കൂട്ടില്‍ 
ഇടത്തെ കൊമ്പിലേക്ക്  ചാഞ്ഞു നോക്കുന്ന ഒരു കിളി  
ഊട്ടിയുറക്കിയ  താരാട്ടിന്റെ ശീലുപോലെ നേര്‍ത്തു നേര്‍ത്തു ഒരു പുഴയടയാളം..
ഹൃദയത്തിലേക്ക് ചൂഴ്ന്നിറങ്ങുന്ന ചോദ്യം പോലെ വേനല്‍ ശരങ്ങള്‍ ..

Wednesday, May 9, 2012 2 comments

മൈന ...




മൈന ...











നാട്ടുമാവിന്റെ നനഞ്ഞ ചില്ലയില്‍
പ്രണയം പകുത്തു തന്നവള്‍ ...മൈന ...
അവളെന്റെ ഹൃദയവും താളവും
മേളപ്പെരുക്കങ്ങള്‍ക്ക് കാവലാളായുമിരുന്നു ..

ഇന്നലെ പറയാതെ രാവുണരുന്നതും
വന്നു മഞ്ഞിന്റെ ശീല പുതച്ചതും
പച്ചില ചാര്തിലൂടോന്നിച്ചു കണ്ടവള്‍ മൈന ..

ഇന്ന് കിനാവിന്റെ ഓരം ചേര്‍ന്നൊരു
നനവുള്ള ഓര്മപോല്‍ മൈന ..

 
;