Sunday, December 30, 2012 5 comments

നീ

(Sketch : Bincy )

ചിലപ്പോഴെല്ലാം നീ ഒരു വലിയ ആല്‍മരമാകാറുണ്ട് ..
അരികിലെത്തുമ്പോള്‍ ഒന്നിരിക്കാനും 
ആ തണുപ്പറിയാനും 
പിന്നീടെപ്പോഴും ആ തണുത്ത മണ്ണിന്റെ ഓര്മ ഉള്ളു തണുക്കുവാനും 
തോന്നുന്ന ഒരു വലിയ ഒരാല്‍ മരം ..
ഞാനിപ്പോ അതിന്റെ തണലില്‍ ഇരിക്കുകയാണ് ...
മഞ്ഞ നിറമുള്ള ഇലകളില്‍ എന്റെ ഹൃദയത്തിന്റെ വേരിനും നിറം കൊടുത്തു കൊണ്ട് ...
Saturday, December 22, 2012 2 comments

Unto Thee

വേവുന്ന ഒരു ഓര്‍മിപ്പിക്കലിലൂടെയുള്ള യാത്രയാണ്
ആഴത്തില്‍ നിന്നിലേക്കുള്ള വേരിലേക്ക് എന്നെയെത്തിക്കുന്നതും ...

 അതിന്റെ പച്ചമണമുള്ള തണുപ്പില്‍ എന്നെയുറക്കുന്നതും ..
വിത്തിന്റെയുള്ളിലെ ശലഭ മയക്കത്തിലേക്ക്‌ കൊണ്ടുപോകുന്നതും ...

0 comments

The missing you


















പുഴയില്‍ വീണു കുതിര്‍ന്ന നിലാവിന്റെയല്ലികള്‍ 
അലിഞ്ഞു അടിതട്ടോളം ചെല്ലുമ്പോള്‍ ..
വിടര്‍ന്ന കണ്ണിലെ ഇളകുന്ന പരല്‍ നോട്ടങ്ങള്‍ ഞാന്‍ കാണാതിരിക്കുന്നതെങ്ങനെ ?

ഒരു വാക്കിന്റെ ദൂരെമരികെയാണ് ഞാനെന്നു പറയുവതെങ്ങനെയിനി
നീയൊരു പച്ചവാക്കിന്‍ നാമ്പായ്‌ മുളച്ചു പൊങ്ങുമ്പോള്‍ ..


0 comments

The Bird

ഇടക്കെപ്പോഴോ കൂട്ടിലൊരിളം ചൂടാര്‍ന്ന തൂവല്‍ മണം മാത്രമൊതുക്കി 

അകലേക്കു പാടിയകന്നു പോയൊരു നീലതൂവലിന്റെ 
നേര്‍ത്ത ചിറകടിയൊലികളും 

ഒരു മഴുവിന്റെയവസാനത്തെ ഘര്‍ഷണങ്ങളും 
കണ്ണിലൊരു പാതിരാവിന്റെ തണുപ്പും ..ഭീതിയും 
ചിറകടിയൊച്ചകളും മാത്രം !
Monday, November 5, 2012 2 comments

Travel


തോണി ..
 കടവ് ..
കടത്തുകാരന്‍
 .. പച്ച
 ... നീല ആഴങ്ങളിലേക്ക് വഴുതി മറയുന്ന പരല്‍ മീന്‍ കൂട്ടങ്ങള്‍ ..
മീതെ നരച്ചു പിഞ്ഞിയ ആകാശക്കുട ...
Monday, October 15, 2012 0 comments

ഡീകോഡ്

നിന്നോട് സംവദിക്കുവാന്‍
 ഹൃദയത്തിന്റെ ഭാഷകള്‍ ഞാന്‍ ഡീകോഡ് ചെയ്തെടുക്കുകയാണ് ..
ഇന്നലെ വരെ ചടുലമായിരുന്ന എന്റെ ഈണങ്ങള്‍
 ഒരു നിമിഷാര്‍ധ നിര്‍വൃതിയിലൊരു മൌനത്തില്‍ ഞാന്‍ തളച്ചിട്ടു ..
 പതിയെ മങ്ങി തെളിഞ്ഞു വരുന്ന സ്ക്രീനില്‍ നീയും കുറെ മഞ്ചാടിമണികളും ഒപ്പിയെടുത്ത കണ്ണീര്‍ നനവുള്ള പഴയൊരു തൂവാലയും ..

 കൊതിയോടെ നോക്കിയിരുന്നൊരു
ഡപ്പി നിറയെ മഴവില്‍ സ്വപ്‌നങ്ങള്‍ ഊതി പറപ്പിക്കുന്ന
 മുഷിഞ്ഞ ഉടുപ്പിട്ട കുട്ടിയാണ് ഞാന്‍ ..

 അല്ലെങ്കിലും കുരുന്നു കിനാവുകള്‍ക്കെന്തു ഭാഷ ..
വാക്കുകള്‍ക്കപ്പുറത്തെ കുസൃതി നോട്ടങ്ങള്‍ക്ക് അവര്‍ക്കിടയില്‍ വലിയൊരു ലോകം തന്നെയുണ്ട് ...

 ഹൃദയത്തിന്റെ ഭാഷകള്‍ ചില മൌനങ്ങളില്‍ ..
ചില നോട്ടങ്ങളില്‍ ..കൊടുക്കല്‍ വാങ്ങലുകളില്‍ ..തങ്ങി നില്‍ക്കുന്നു ..

 എനിക്കവയെ നിനക്കുവേണ്ടി ഇനിയും ഡീകോഡ് ചെയ്യേണ്ടതുണ്ട് ..
Tuesday, July 24, 2012 3 comments

മൌനം



മഞ്ഞുരുകി പോകും പോലെ
ഉറഞ്ഞ മൌനം നമുക്കിടയില്‍ നിന്ന്
ഉരുകിയടര്‍ന്നില്ലാതാവുന്നു ...

കാഴ്ചകളുടെ അതിര്‍ത്തികളിലേക്ക്
പൊടുന്നനെ കയറിവന്നു
മന്ദഹസിക്കാന്‍ നിനക്ക് മാത്രമേ കഴിയൂ...
Thursday, June 7, 2012 4 comments

കൂട്

എനിക്കോര്‍മ്മിക്കുവാന്‍ നിന്റെ ഓര്‍മ്മമണമുള്ള ഈ തൂവല്‍ മാത്രം മതി ..നരച്ചതെങ്കിലും  അടര്‍ന്നു പോയ കൂട്ടിലെ അടയിരിപ്പിന്റെ വേവല്‍ മതി ..
1 comments

മഴ

 മഴ കാണുമ്പോള്‍ എല്ലാം എന്റെ മനസിലുള്ള കുഞ്ഞു കുട്ടിയുടെ മുഖമാണ് നിനക്ക് ...
ഇടയ്ക്കു ചിണുങ്ങി കരയുന്ന..., വെറുതെ വാശി പിടിപ്പിക്കുന്ന , ഓര്‍ക്കാപ്പുറത്ത്  പിന്നില്‍ വന്നു കുസൃതി കാട്ടുന്ന ഒന്ന് .
വേവുന്ന ഒരു വേനലോര്‍മ്മ പോലും ബാക്കി വെക്കാതെ മനസിലെക്കിങ്ങനെ നിറഞ്ഞു നിറഞ്ഞു പെയ്തു കൊണ്ടേയിരിക്കുന്നു ..
image: Google
Wednesday, May 16, 2012 11 comments

നന്മ മരം


നനഞ്ഞ മണ്ണിലമര്‍ന്ന കുഞ്ഞു കാലടികള്‍
ഇലയനക്കങ്ങല്‍ക്കിടയിലെ പൂവിതളോരം വരെ നീണ്ടു പോകുന്നു

കുന്നിറങ്ങിയ ഒരു നിശബ്ധത
പാതിയുരുകിയോലിക്കുന്ന അര്‍ദ്ധ നഗ്നരായ തണല്‍ക്കൂട്ടങ്ങള്‍ ...
ഉടലിനെ പൊതിഞ്ഞു രാകി മിനുക്കിയ ഇരുമ്പുമണം
ഒരു ലോറിക്കരച്ചിലില്‍ മാഞ്ഞു പോകുന്ന മാമ്പൂ മണങ്ങള്‍.....

ഫ്ലാറ്റിലെ ബാല്‍ക്കണിയില്‍ ഇരുന്നു ഞാന്‍ പുളിയിലകളെ ഓര്‍മ്മിചെടുക്കുന്നു
കുഞ്ഞു മിഴികളില്‍ കാക്കപ്പൂവിന്റെ നീല സൌന്ദര്യം പ്രിന്റ്‌ ചെയ്തെടുക്കുന്നു ..
സൌകര്യപൂര്‍വ്വം ഇന്ന് ഭക്ഷണം ഊട്ടുപുരയെന്ന ഹോട്ടലില്‍ നിന്നാണ് ..
നിറയെ ബോന്സായ് വളര്‍ത്തിയ എന്റെ വീടിനു വയല്‍ എന്ന് പേരും ...
Tuesday, May 15, 2012 9 comments

ഉച്ച


 പകല്‍ 

ഉച്ച മയക്കങ്ങളിലേക്ക് ഊളിയിട്ട ഒരു വിശപ്പ്‌ ..
നിന്റെ കണ്ണുകളില്‍ പാതി വിരിച്ചിട്ട സ്വപ്നത്തിന്റെ അലസ ഗമനം ..


പടിയിറങ്ങി നടന്നു വരുന്ന വിയര്‍ത്ത കൊലുസിന്റെ താളം ...
മഞ്ഞ മന്ദാരത്തിന്റെ ഇതളില്‍ പെയ്തു തോരുന്ന വെയില്ചീളുകള്‍....
നിറയെ ഓര്‍മ്മ പൂക്കുന്ന ഒരു കാടായി നമ്മള്‍ ..


തുന്നാതെ പോയ എന്റെ ഓര്മക്കുപ്പായം 


ഇടവഴിപ്പൂക്കളുടെ നിറുകയില്‍ വിരലോടിച്ചു 
ഒരു മൌനം കടന്നു പോകുന്നു ..
തേങ്ങലിന്റെ നിറമുള്ള കനച്ച ഒരെണ്ണം ..
എന്റെ പുസ്തകത്തിലെ നീ അറിയാതെ പോയ മയില്‍ പീലി കിനാവ്‌ പോലെ 


നീ എന്നിലേക്ക്‌ 


ഉടല് കരിഞ്ഞു ഉച്ച മരം തന്ന അമ്മത്തണലിന്റെ കൂട്ടില്‍ 
ഇടത്തെ കൊമ്പിലേക്ക്  ചാഞ്ഞു നോക്കുന്ന ഒരു കിളി  
ഊട്ടിയുറക്കിയ  താരാട്ടിന്റെ ശീലുപോലെ നേര്‍ത്തു നേര്‍ത്തു ഒരു പുഴയടയാളം..
ഹൃദയത്തിലേക്ക് ചൂഴ്ന്നിറങ്ങുന്ന ചോദ്യം പോലെ വേനല്‍ ശരങ്ങള്‍ ..

Wednesday, May 9, 2012 2 comments

മൈന ...




മൈന ...











നാട്ടുമാവിന്റെ നനഞ്ഞ ചില്ലയില്‍
പ്രണയം പകുത്തു തന്നവള്‍ ...മൈന ...
അവളെന്റെ ഹൃദയവും താളവും
മേളപ്പെരുക്കങ്ങള്‍ക്ക് കാവലാളായുമിരുന്നു ..

ഇന്നലെ പറയാതെ രാവുണരുന്നതും
വന്നു മഞ്ഞിന്റെ ശീല പുതച്ചതും
പച്ചില ചാര്തിലൂടോന്നിച്ചു കണ്ടവള്‍ മൈന ..

ഇന്ന് കിനാവിന്റെ ഓരം ചേര്‍ന്നൊരു
നനവുള്ള ഓര്മപോല്‍ മൈന ..

Saturday, April 28, 2012 5 comments

ഈണം

നിന്റെ പ്രണയത്തിനായൊരു പൂവും ഞാനിറൂത്തതെയില്ലിതുവരെ...
നിന്റെ അകലങ്ങളിലെന്‍ മിഴിപ്പൂ കൊഴിഞ്ഞതെയില്ല ...
ചുവന്ന നക്ഷത്രപൂക്കളില്‍ നിന്നൊരു സ്വപ്നവും കടം കൊണ്ടതെയില ..
നിറമില്ലാതെ പോയ ഭൂമിയുടെ അറ്റങ്ങളിലേക്ക്
അതിരുകളില്ലാതെ മനസ്സിനെ മേയിച്ചുമില്ല ...
പതിയെ മധുരമൂരുന്നൊരു വാക്കിന്റെ പിന്നിലെ
മകര സന്ധ്യയെ പുല്കിയതുമില്ല ...
ഇന്നലെ നിലാവ് പെയ്തു തോരും വഴികളില്‍
ഒരു പട്ടോര്‍മ്മയുടെ ഓളം പോലെ ..
ശ്രുതിയൂട്ടിയോരെന്‍ ഈണം നീ മൂളും വരെ...
ആ മിഴികളുടെ നീല കയങ്ങളിലേക്ക് ഞാന്‍ ഊളിയിട്ടതെയില്ല...
Wednesday, April 11, 2012 0 comments

ഇന്നലെ



ഉഷ്ണിച്ചു പൊടിഞ്ഞു വീഴുമ്പോള്‍
നനഞ്ഞ ചുവരുകളുള്ള നിന്റെ മുറികളിലേക്ക്
കാറ്റ് കടന്നു വരുന്നതും
മേലെ പ്രണയത്തിന്റെ തുള്ളികള്‍ ഇറ്റു വീഴുന്നതും ഞാനറിയുന്നു ..
Tuesday, April 10, 2012 1 comments

കൊച്ചിയിലേക്ക് ...

പ്രണയത്തിന്റെ ഒരു സൂചി
വല്ലാതെ മുറിവേല്‍പ്പിക്കുന്നു ...
ഇനിയും വരച്ചു തീര്‍ന്നിട്ടില്ലാത്ത അപൂര്‍ണ രൂപങ്ങള്‍ 
എനിക്കപരിചിതനായ നിന്നെ ഹൃദയം കൊണ്ട് വെളുത്ത കാന്‍വാസിലേക്ക് കോറിയിടുന്നു..
നിന്നെ എനിക്കറിയില്ല ...
ഈ തണുത്ത മൌനവും നീളന്‍ രോമാക്കുപ്പായങ്ങളും നിന്റെതല്ല ...
ഹൃദയത്തോട് ചെര്‍ന്നുറങ്ങിയ എന്റെ സ്വപ്നങ്ങളുടെ മിടിപ്പ് ...
ഒരു ശരത്കാല സന്ധ്യയില്‍ മടിയില്‍ തല വെച്ച് മിഴികള്‍ നിറയെ സ്വപ്നം കണ്ട നീയല്ല ഇത് ....
തിരിച്ചു വരണമെന്നുണ്ട് ...
നടന്നു തീര്‍ന്നിട്ടില്ലാത്ത ഇടവഴികളിലൂടെ ഒരിക്കല്‍ക്കൂടി ..ഒരുമിച്ചു ...
പതിവ് പോലെ പൊട്ടിച്ചിരിക്ക് വഴി മാറിയ ..കുഞ്ഞു സ്വകാര്യങ്ങളിലേക്ക് ...



Sunday, March 4, 2012 4 comments

സായാഹ്നം ..

വെയില്‍ പെയ്തു തോരുന്ന സായന്തങ്ങളില്‍
ചിലപ്പോഴെല്ലാം തെല്ലോരവ്യക്തതയോടെ മുഖത്തോട് മുഖം നോക്കി പുഴയിലെ തണുത്ത വെള്ളത്തില്‍ കാലുകള്‍ ഇറക്കി വെച്ച് നമ്മള്‍ പതിയെ കല്ലുകള്‍ ഓരോന്നായി  പതുക്കെയെറിഞ്ഞു കൊണ്ടിരുന്നു .
വെറുതെ ...ഒരു മൌനത്തിന്റെ അകമ്പടിയോടെ പടി കടന്നു വന്ന കാറ്റില്‍ വിയര്‍പ്പിന്റെ വേദന കലര്‍ന്ന ഗന്ധം ..
തനിച്ചല്ലെന്നു ഓര്‍മപ്പെടുത്തിയ വിരല്‍ത്തുമ്പുകള്‍ കൊരുത്തു പിടിച്ചു നമ്മള്‍ ഒരുപാട് നടന്നു ..ഒരുപാട് ..
Wednesday, February 22, 2012 0 comments

നീ ...


2 comments

പഴയ കൈയക്ഷരം ..


Monday, January 30, 2012 3 comments

ചില നേരങ്ങളില്‍ ..

ചിലപ്പോഴെല്ലാം ഞാന്‍ തനിച്ചാണ് .മറ്റുള്ളവരോടൊപ്പം...

മറ്റുചിലപ്പോള്‍ ഞാന്‍ സ്വയം ആഘോഷിക്കുന്നു ..നിങ്ങളോടൊപ്പം തന്നെ ...
Monday, January 23, 2012 1 comments

ഒരു മഴക്കാലയാത്ര ..


ഒരിലത്തണലില്‍ തണുത്തു  വിറച്ചു ഒരുറുമ്പ്..
ഭാരിച്ച ഇലയനക്കങ്ങളില്‍ ഒരു അരിമണി ..

കാര്പോര്ച്ചിലെ ഇരുമ്പുതൂണുകള്‍ക്കിടയില്‍
നനഞ്ഞോലിച്ചു പോയ രാസരേഖകള്‍ ..
ദിശയറിയാതെ പേടിച്ചരണ്ട രണ്ടു കണ്ണുകള്‍ ..

കാല്‍ പെരുമാറ്റങ്ങള്‍ ..ഓടിയകലെണ്ടവ ..
എന്റെ വിരല്‍ത്തുമ്പിലെ രാജകീയ സഞ്ചാരം ..
പോര്ച്ചിലെ ഇരുമ്പുകാലുകള്‍ വരെ ..

തിരിഞ്ഞു വീടിനുള്ളിലേക്ക് ..
നനഞ്ഞ ആശ്ലേഷങ്ങള്‍ ..
പിന്നെ വാതില്ക്കളോളം തിരിച്ചുവരവ് ..
തികച്ചും അപ്രതീക്ഷിതമായ്‌ തന്നെ ..
Thursday, January 19, 2012 11 comments

നീ ..





ഒരു കുടന്ന ചിരി
നിലാവ് പോലെ നീ ..
വരച്ചിട്ട പോലെ നമ്മുടെ ആകാശങ്ങള്‍ ...
വാക്കുകള്‍ മതി വരാതെ പോല്‍ പ്രണയം ..
Wednesday, January 18, 2012 1 comments

രാക്കാഴ്ചകള്‍ ..



രാത്രിവണ്ടികളുടെ ഇടതടവില്ലാത്ത അലച്ചില്‍ ..
രാക്കാഴ്ചകള്‍ ..
ഉന്തുവണ്ടികളുടെ ജീവനുറ്റ താളങ്ങള്‍ ..
നീലസാരിയുടുത്ത ഓറഞ്ചു വില്പനക്കാരി ..
പുറന്തോട് മാറ്റി നുണഞ്ഞു രസിക്കുന്നവര്‍ ..
ചുറ്റും ചിതറി വീണ മധുരത്തിന്റെ തുണ്ടുകള്‍ ..

അഴുക്കു ചാലോളം ചെന്ന്
തിരിച്ചു വന്ന ഒരു കുഞ്ഞ് ..
സ്യൂട്ട് കേസുകളുടെ നനഞ്ഞ മണം..
ഇടതടവില്ലാതെ പലകോണില്‍ നിന്നും
ഉയരുന്ന റിംഗ്ടോണുകള്‍ ..

വേലി കെട്ടിത്തിരിച്ച പച്ചപ്പുകള്‍ ..
ആള്‍മറയിട്ട കിണറുകള്‍ ..
ഇരുട്ടില്‍ കേള്‍ക്കാതെ പോവുന്ന
വേനലിന്റെ മണമുള്ള ഒച്ചകള്‍ ..
3 comments

പച്ച നിറമുള്ള ഓര്‍മ്മകള്‍ ..



അമര്ത്തിയുരച്ചു തേഞ്ഞ വെള്ളതണ്ടില്‍
സ്ലേറ്റു പെന്‍സിലിന്റെ കറുത്ത കറ..
തെളിഞ്ഞു വരുന്ന കറുപ്പില്‍ ചൂണ്ടു വിരലാല്‍ വരച്ച വേദന
ഇന്നലെ ഞാറു നടുന്ന ദിവസമായിരുന്നു ..

ആരതി തെളിച്ചു പൊള്ളിയ വിരല്‍തുമ്പില്‍
നിവേദ്യത്തിന്റെ മധുരം പോലെ പ്രണയം ...
ഇടയ്ക്കു നോവും കിനാവും പങ്കിട്ട സായന്തനങ്ങള്‍ ..

ഈര്‍ക്കിലിചീന്തിന്റെ പച്ച വേദന പോലെ
ഉടച്ചുരുട്ടിയ ഉരുളകളില്‍ വിതറിയ തിലോദകതിന്റെ
ആവി കയറുന്ന കരിന്തിരിയോര്മകള്‍ ...

പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് ഊര്‍ന്നു വീണ
പെന്‍സില്‍ തുണ്ടിന്റെ ഒപ്പം ഒരു തുള്ളി കണ്ണീര്‍ ..
പച്ച നിറമുള്ള ഓര്‍മ്മകള്‍ ..
 
;